ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

ട്രെയ്നുകളിലും പ്രത്യേകിച്ച് ലേഡീസ് കോച്ചുകളിലും പ്ലാറ്റ്ഫോമുകളിലും കോം​ബി​ങ്, പട്രോളിങ്, അപരിചിതരുടെ പരിശോധന, ഡ്രോൺ നിരീക്ഷണം, സൈബർ സാങ്കേതിക നിരീക്ഷണം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്
Security strengthened on trains Sabarimala and Christmas pilgrimages

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

File image

Updated on: 

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രെയ്നുകളിലും റെയ്ൽവേ സ്റ്റേഷനുകളിലും റെയ്ൽവേ പൊലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റെയ്ൽവേ പൊലീസ് നടപ്പാക്കുന്ന പ്രത്യേക സുരക്ഷാ പദ്ധതിയായ"​ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായാണു പരിശോധനകൾ ഊർജിതമാക്കിയത്.

ട്രെയ്നുകളിലും പ്രത്യേകിച്ച് ലേഡീസ് കോച്ചുകളിലും പ്ലാറ്റ്ഫോമുകളിലും കോം​ബി​ങ്, പട്രോളിങ്, അപരിചിതരുടെ പരിശോധന, ഡ്രോൺ നിരീക്ഷണം, സൈബർ സാങ്കേതിക നിരീക്ഷണം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. റെയ്ൽവേ പൊലീസിന്‍റെ 13 സ്റ്റേഷനുകളിലായി കഴിഞ്ഞ മൂന്നുമാസത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 97 കേസുകൾ രജിസ്റ്റർ ചെയ്യുകയും 89 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി കേരള പൊലീസിന്‍റെ പോൽ ആപ്പിലെ റെയ്ൽ മൈത്രി സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. ട്രെയിൻ യാത്രയ്ക്കിടെ അടിയന്തര പൊലീസ് സഹായം ആവശ്യമായി വന്നാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടു​ക. റെയ്ൽവേ ഹെൽ​പ്പ്‌​ലൈൻ : 139, റെയ്ൽവേ പൊലീസ് കൺട്രോൾ റൂം: 9846200100, 9846200150, 9846200180, റെയ്ൽവേ പൊലീസ് കൺട്രോൾ റൂം വാട്‌സാപ്പ് നമ്പർ: 9497935859, പൊലീസ് എമർജൻസി ഹെൽപ്പ്‌​ലൈൻ: 112, വനിതാ ഹെൽപ്പ്‌​ലൈൻ: 1091, ചൈൽഡ് ഹെൽപ്പ്ലൈൻ: 1098.