വൈദ്യുതി കരാർ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎൻഎയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ, കേസുകൾ

മാർക്കറ്റിൽ വിവരങ്ങൾ ചോർത്തിയതിന് ജിഎൻഎയ്ക്കെതിരേ മുൻപ് സെബി പിഴ ചുമത്തിയതിന്‍റെ രേഖകൾ പുറത്തുവന്നു
Serious Allegations Against GNA the Private Company Announced by the CM VD Satheesan

മുഖ്യമന്ത്രി വി.ഡി. സതീശൻ

Updated on: 

തിരുവനന്തപുരം:കെഎസ്ഇബിയെ തള്ളി വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎൻഎയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങൾ. മാർക്കറ്റിൽ വിവരങ്ങൾ ചോർത്തിയതിന് ജിഎൻഎയ്ക്കെതിരേ മുൻപ് സെബി പിഴ ചുമത്തിയതിന്‍റെ രേഖകൾ പുറത്തുവന്നു.

വിപണിയിൽ വൻ തിരിമറികൾക്ക് കേന്ദ്ര റെഗുലേറ്ററി കമ്മിഷന്‍റെ പിഴയും വിലക്കും വാങ്ങിയ കമ്പനിയാണ് ജിഎൻഎ. ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് ഇടപാടിൽ ഇവർ വൻ ക്രമക്കേട് നടത്തിയതായി സെബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിപണിയിലെ മാർക്കറ്റ് കപ്ലിങ് സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ജിഎൻഎ 2025-ൽ ചോർത്തിയതായാണ് കണ്ടെത്തൽ.

തുടർന്ന് ലഭിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിൽ സെബി ഈ അനധികൃത ഇടപാട് അവസാനിപ്പിച്ചിരുന്നു. ഇതിന് പുറമെ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ വകയായുള്ള പ്രത്യേക അന്വേഷണവും കമ്പനി നേരിട്ടു. ഇങ്ങനെ ദുരൂഹതകൾ നിലനിൽക്കവയാണ് വൈദ്യുതി വാങ്ങലിൽ മുഖ്യമന്ത്രിയുടെ പരസ്യ പ്രഖ്യാപനം നടത്തിയത്.

ഇ-ടെൻഡർ പോലുമില്ലാതെ വൈദ്യുതി വാങ്ങാൻ സർക്കാർ നടത്തിയ നീക്കങ്ങളിൽ ദുരൂഹതമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഹിമാചലലിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന കെഎസ്ഇബിയുടെ ശുപാർശ തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്.

ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് എതിർത്ത് മുൻ കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടമാണെന്നും രാത്രി ആവശ്യമായ വൈദ്യുതി ലഭിക്കില്ലെന്നും കാട്ടിയാണ് രാജമാണിക്യം സർക്കാർ നീക്കത്തെ എതിർത്തത്. ഈ തർക്കത്തിനൊടുവിലാണ് രാജമാണിക്യത്തെ മാറ്റി കെഎസ്ഇബി ചെയർമാൻ സ്ഥാനത്തേക്ക് എൻ. പ്രശാന്തിനെ നിയമിച്ചത്.