

ഷിഗെല്ല ബാധിച്ച ഏഴു വയസുകാരൻ മരിച്ചു; ഒരു കുട്ടി കൂടി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ജൂൺ 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറ്റൊരു കുട്ടിയുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതു വരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. 68 പേരും കോഴിക്കോടാണ്.
ഷിഗെല്ല ലക്ഷണങ്ങൾ
വയറുവേദന
വയറിളക്കം
പനി
രക്തം അല്ലെങ്കിൽ കഫം, പഴുപ്പ് കലർന്ന മലം
മലബന്ധം
ഛർദി, ഓക്കാനം
പ്രതിരോധം
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാതിരിക്കുക.
ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക