

സംവിധായകന്‍ രഞ്ജിത്ത്
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ ജൂണ്‍ 21ന് കുറ്റപത്രം സമര്‍പ്പിക്കും. ഓണ്‍ലൈനായാണ് കുറ്റപത്രം സമര്‍പ്പിക്കുക. രജ്ഞിത്ത് കുറ്റക്കാരനാണെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ് എടുത്തത്. കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്. രഞ്ജിത്ത് കുറ്റക്കാരനാണെന്നതിനു തെളിവുകള്‍ ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.