sexual assault case police to submit charge sheet against actor siddique
നടൻ സിദ്ദിഖ് file

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിനെതിരേ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് യുവതി നിയമപരമായി മുന്നോട്ടു പോയത്.
Published on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിനെതിരേയുള്ള കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. യുവനടിയെ സിദ്ദിഖ് ദുരുദ്ദേശ്യത്തോടെ തന്നെയാണ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നതായാണ് സൂചന. ഹോട്ടലിലെത്തിയ നടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തതായി മുൻപ് കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതു തന്നെ കുറ്റപത്രത്തിലും ആവർത്തിച്ചേക്കാം.

2016 ജനുവരി 28 ന് ആണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് യുവതി നിയമപരമായി മുന്നോട്ടു പോയത്. സംഭവം നടന്ന് എട്ട് വർഷത്തിനു ശേഷമാണ് പരാതി നൽകിയതെന്ന് സിദ്ദിഖ് ആരോപിച്ചിരുന്നു.

എന്നാൽ‌ പീഡനത്തിനിരയായ ടി അന്നു തന്നെ ചികിത്സ തേടെയിരുന്നുവെന്നും ഡോക്റ്ററോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്നും ചികിത്സിച്ച ഡോക്റ്റർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com