'സംസ്ഥാനത്ത് ആർഎസ്എസ് അജൻഡ നടപ്പിലാക്കാനാണ് മുഖ‍്യമന്ത്രി ശ്രമിക്കുന്നത്'; പിഎം ശ്രീയിൽ വിമർശനവുമായി എസ്എഫ്ഐ

കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ കേരള ജനത പ്രതിരോധിക്കുമെന്ന്
sfi against cm v.d. satheesan in pm shri school scheme

വി.ഡി. സതീശൻ

Updated on

ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ വിമർശനവുമായി എസ്എഫ്ഐ.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അത് പാർലമെന്‍റിൽ തന്നെ വ‍്യക്തമാക്കിയിട്ടുള്ളതാണെന്നും എസ്എഫ്ഐ അഖിലേന്ത‍്യാ പ്രസിഡന്‍റ് ആദർശ് എം. സജി പറഞ്ഞു.

സംസ്ഥാനത്ത് ആർഎസ്എസ് അജൻഡ നടപ്പിലാക്കാനാണ് മുഖ‍്യമന്ത്രി ശ്രമിക്കുന്നതെന്നും കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ കേരള ജനത പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മുഖ‍്യമന്ത്രി ആർഎസ്എസ് മുഖ‍്യമന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്നും ആദർശ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ‍്യക്തമാക്കിയത്.

ഇതിനു പിന്നാലെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനമുണ്ടായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com