എസ്എഫ്ഐ നേതാവ് അഭിമന‍്യു വധക്കേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

ഹൈക്കോടതിയുടെതാണ് നടപടി
SFI leader Abhimanyu murder case: Accused's plea to stay trial dismissed

അഭിമന‍്യു

Updated on

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന‍്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജി തള്ളി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

മുഖ‍്യ പ്രതി മുഹമ്മദ് ഉൾപ്പെടെ 5 പ്രതികളാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിലെ വിചാരണ നിർത്തിവയ്ക്കാൻ സാധിക്കില്ലെന്ന് കോടതി വ‍്യക്തമാക്കി. സെഷൻ‌സ് കോടതി വിധി ശരിവച്ചാണ് കോടതിയുടെ നടപടി. വിചാരണക്രമം തീരുമാനിക്കാനിരിക്കെയാണ് കോടതി വിധി. 2018ലാണ് അഭിമന‍്യു കൊല്ലപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com