ഇഡിയുടെ റെയ്ഡിനിടെ പൊലീസുകാരെ ആക്രമിച്ച കേസ്; എസ്എഫ്ഐ നേതാവിന് ജാമ‍്യമില്ല

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിന്‍റെ ജാമ‍്യാപേക്ഷയാണ് തള്ളിയത്
SFI leader vijay vimal denied bail in ED probe into assault on police officers

ഇഡി പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച കേസ്; എസ്എഫ്ഐ നേതാവിന് ജാമ‍്യമില്ല

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ നടന്ന മിന്നൽ പരിശോധനയ്ക്കിടെ പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിന്‍റെ ജാമ‍്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജി താനിയ മറിയം ജോസിന്‍റെതാണ് നടപടി.

ഇഡി ഉദ‍്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് കേസ്. അതേസമയം, ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കോടതി ജാമ‍്യം അനുവദിച്ചിട്ടില്ല. ജോലിക്കിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിക്കുന്നത് നിസാരമായി കാണാൻ സാധിക്കില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com