കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

വിദ‍്യാർഥികൾ ഉടനെ ഹോസ്റ്റൽ ഒഴിയണമെന്നും വൈസ് ചാൻസലറുടെ ഉത്തരവിൽ പറയുന്നു
SFI protest in Calicut University; 9 students suspended

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

Updated on

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സമരം നടത്തിയതിനെത്തുടർന്ന് ഒൻപത് വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തു. മുനവർ, മുഹമ്മദ് സാദിഖ്, ശിവഹരി, നിഖിൽ റിയാസ്, ലിനീഷ്, ഹരി രാമൻ, അനസ് ജോസഫ്, അനന്ദു, അമൽ ഷാൻ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വിസിയുടെ ഓഫീസിൽ അതിക്രമം നടത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. വിദ‍്യാർഥികൾ ഉടനെ ഹോസ്റ്റൽ ഒഴിയണമെന്നും വൈസ് ചാൻസലറുടെ ഉത്തരവിൽ പറയുന്നു. ജൂലൈ എട്ടിനായിരുന്നു എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിൽ സമരം നടത്തിയത്. സർവകലാശാല കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com