
കോഴിക്കോട്: ഷാഫി പറമ്പിൽ എംപി ബിഹാറിൽ നിന്നും തിരിച്ചെത്തി. രാഹുൽ മാങ്കൂട്ടം എംഎൽഎക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ ഷാഫി നിലപാട് വ‍്യക്തമാക്കിയേക്കും. ശനിയാഴ്ച 10:30ക്ക് വടകരയിൽ മാധ‍്യമങ്ങളെ കാണും.
യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ച സംഭവത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നില്ല. സ്ത്രീകൾക്കെതിരേ മോശം പെരുമാറ്റമെന്ന ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു രാഹുൽ അധ‍്യക്ഷസ്ഥാനം രാജി വച്ചത്.
രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഡൽഹിയിലെ ഫ്ലാറ്റിനു മുൻപിൽ കാത്തു നിന്ന മാധ‍്യമങ്ങളെ കൂട്ടാക്കാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു. ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാൻ പോകുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.