തരൂരിനും അതൃപ്തി; തിരുവനന്തപുരത്തെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതായി പരാതി

സതീശന്‍റെ നേതൃത്വത്തിൽ സ്ഥാനാർഥി നിർണയത്തിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തിൽ പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്
shashi tharoor dissatisfaction regarding his exclusion from candidate selection discussions trivandrum
ശശി തരൂർ
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടികളെല്ലാം സ്ഥാനാർഥി പട്ടിക അന്തിമമാക്കാനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ്. ഇപ്പോഴിതാ കോൺഗ്രസിന് സുധാകരന് പിന്നാലെ തരൂരിനും സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.

തിരുവനന്തപുരത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്നാണ് തരൂരിന് പരാതി. വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ സ്ഥാനാർഥി നിർണയത്തിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തിൽ തരൂരിന് പുറമേ പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുള്ളതായാണ് വിവരം.

logo
Metro Vaartha
www.metrovaartha.com