''മുഖ‍്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും'': ശശി തരൂർ

വാർത്താ ഏജൻ‌സിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര‍്യം പറഞ്ഞത്
shashi tharoor says udf will get 85 to 100 seats in upcoming assembly election

ശശി തരൂർ

file photo

Updated on

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്നാണ് തരൂർ പറയുന്നത്. സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണെന്നും തരൂർ പറഞ്ഞു. വാർത്താ ഏജൻ‌സിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര‍്യം വ‍്യക്തമാക്കിയത്.

യുഡിഎഫിനു വേണ്ടി 14 ജില്ലകളിലും പ്രചാരണത്തിന് പോകുമെന്നു പറഞ്ഞ തരൂർ മുഖ‍്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആ‍യിരിക്കുമെന്ന് വ‍്യക്തമാക്കി.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും എംഎൽഎമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാൻഡ് ആയിരിക്കും വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും തരൂർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com