കെ.വി. തോമസിന്‍റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം.
sherly thomas
ഷേർളി തോമസ്
Updated on

കൊച്ചി: മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയും ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസിന്‍റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. എറണാകുളം വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്റ്റർ ബർണാർഡിന്‍റെയും ജഡ്രൂടിന്‍റെയും മകളാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം.

മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്റ്റർ ആൻഡ് ഹെഡ്, മർഷക് ബാങ്ക്, ദുബൈ), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആൻഡ് ഏജന്‍റ്സ്, പ്രസിഡന്‍റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂണിറ്റ്), ഡോ. ജോ തോമസ് (വാതരോഗ വിദഗ്ധൻ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം).

മരുമക്കൾ‌: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം, ശിശു ഹൃദ്രോഗ വിദഗ്ധ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com