പെരുമാറ്റ ചട്ടം ലംഘിച്ചു; സ്പീക്കർ എ.എൻ. ഷംസീറിനെതിരേ പരാതി നൽകി ഷിബു ബേബി ജോൺ

മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർക്കാണ് പരാതി നൽകിയിരിക്കുന്നത്
shibu baby john filed complaint against speaker a.n. shamseer

എ.എൻ. ഷംസീർ, ഷിബു ബേബി ജോൺ

Updated on

കൊല്ലം: സ്പീക്കർ എ.എൻ. ഷംസീർ ചവറ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി റോഡ് ഷോ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ പരാതി നൽകി. മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർക്കാണ് പരാതി നൽകിയിരിക്കുന്നത്. ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഷിബു ബേബി ജോൺ.

പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നത്. സ്പീക്കറെ തുടർന്നുള്ള പ്രചരണ പരിപാടികളിൽ നിന്നും വിലക്കണമെന്നും ഷിബു ബേബി ജോൺ ആവശ‍്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com