

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ
വടക്കാഞ്ചരി: തൃശൂരിൽ 2 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിലവിൽ തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
4 വയസുള്ള പെൺകുട്ടിയും 7 വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ. ഇവർ അടുത്തിടെ തമിഴ്നാട്ടിൽ പോയിരുന്നു. തിരിച്ചെത്തിയതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.