ഷിഗെല്ല: വയനാട്ടിൽ അഞ്ച് കുട്ടികൾക്കു കൂടി രോഗബാധ, 12 വിദ്യാലയങ്ങൾക്ക് അവധി

അസുഖ ബാധിതരുടെ സ്ഥിരി തൃപ്തികരമാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ 12 വിദ്യാലയ
Shigella: Five more children infected in Wayanad, 12 schools closed

ഷിഗെല്ല: വയനാട്ടിൽ അഞ്ച് കുട്ടികൾക്കു കൂടി രോഗബാധ, 12 വിദ്യാലയങ്ങൾക്ക് അവധി

Updated on

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്കു കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി. അസുഖ ബാധിതരുടെ സ്ഥിരി തൃപ്തികരമാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ 12 വിദ്യാലയങ്ങൾക്ക് മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. അസുഖം പടർന്നു പിടിക്കാൻ ഉയർന്ന സാധ്യതയുള്ള സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്.

ബത്തേരി സെന്‍റ് മേരീസ് കോളെജ് ഹയർ സെക്കൻഡറി സ്കൂൾ, മൂലങ്കാവ് ഗവൺമെന്‍റ് എച്ച്എസ്എസ്, ബത്തേരി സെന്‍റ് ജോസഫ്സ് സ്കൂൾ, ബത്തേകി ഐഡിയൽ സ്കൂൾ, ബത്തേരി ടെക്നിക്കൽ സ്കൂൾ, ജിഎൽപിഎസ് മാളിക, മലങ്കര ലിറ്റിൽ കിങ്ഡം എന്നിവയ്ക്കു പുറമേ വടകര അനംതാനെ എൻജിനീയറിങ് കോളജിനും അവധി നൽകിയിട്ടുണ്ട്.

ജില്ലയിൽ ആരോഗ്യ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളിയാടി എയുപി സ്കൂൾ ഉൾപ്പെടുന്ന നെന്മേനി പഞ്ചായത്തിൽ ഒരാഴ്ച ആൾക്കൂട്ടം നിരോധിച്ചു. ജില്ലയിൽ 502 പേരിലാണ് രോഗലക്ഷണങ്ങൾ ഉള്ളത്.

logo
Metro Vaartha
www.metrovaartha.com