മലപ്പുറത്ത് ഈ വർഷം ഷിഗെല്ല ബാധിച്ചത് 75 പേർക്ക്; പ്രതിരോധ നടപടികളുമായി ആരോഗ‍്യവകുപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ‍്യവകുപ്പിന്‍റെ നിർദേശം
Shigella infection confirmed in three areas of Malappuram; Health dept steps up vigil

മലപ്പുറത്ത് ഈ വർഷം ഷിഗെല്ല ബാധിച്ചത് 75 പേർക്ക്; പ്രതിരോധ നടപടികളുമായി ആരോഗ‍്യവകുപ്പ്

representative image- Ai

Updated on: 

മലപ്പുറം: മലപ്പുറം ജില്ലയിലെ മൂന്ന് ഇടങ്ങളിൽ ഷിഗെല്ല സ്ഥിരീകരിച്ചതോടെ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കി ആരോഗ‍്യവകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ‍്യവകുപ്പിന്‍റെ നിർദേശം. ജില്ലയിൽ ഈ വർഷം 75 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഡോ. വിനോദ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിൽ 8 പേർക്ക് രോഗം പിടിപ്പെട്ടത് സമ്പർക്കത്തിലൂടെയാണെന്നും അദ്ദേഹം വ‍്യക്തമാക്കി. അരീക്കോട്, പുൽപ്പറ്റ, എടവണ്ണ എന്നീ പ്രദേശങ്ങളിലാണ് പുതുതായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര‍്യത്തിൽ ജില്ലയിലെ സ്ഥിഗതികൾ വിലയിരുത്താനും പ്രതിരോധ നടപടികൾ ശക്തമാക്കാനും ആർആർടി(റാപ്പിഡ് റെസ്പോൺസ് ടീം) അടിയന്തര യോഗം ചേർന്നു.