
മന്ത്രി വി. ശിവൻകുട്ടി
file image
തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അന്വേഷിക്കും. മാനസിക പീഡനത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അത്യുജ്ജ്വല നേട്ടത്തെ തകർക്കുന്ന സമീപനമാണ് ഗവർണറുടെതെന്നും മന്ത്രി പറഞ്ഞു. കാല് കഴുകിപ്പിക്കൽ നീചമായ നടപടിയാണ്. ചരിത്രത്തെ വളച്ചൊടിക്കലും അനാചാരങ്ങൾ തിരികെ കൊണ്ടുവരിക എന്നതുമാണ് ആർഎസ്എസ് നയം. കാല് കഴുകുന്നത് കേരളത്തിന്‍റെ സംസ്കാരമല്ല.
ആർഎസ്എസ് അജണ്ടയാണ് ഗവർണറിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കുട്ടികളെ കൊണ്ട് കാൽ കഴുകിക്കാനാകില്ല. സ്കൂളുകൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.