ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട് മാനാഞ്ചിറയിൽ ജെൻ സീ തിരക്ക്, ലാത്തി വീശി പൊലീസ്

ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്ക് രാവിലെ 10 മണിയോടെ ഷൂ നൽകുമെന്നായിരുന്നു വാഗ്ദാനം.
Shoe for One rupee, crowd in manamchira,

ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട് മാനാഞ്ചിറയിൽ ജെൻസീ തിരക്ക്, ലാത്തി വീശി പൊലീസ്

Updated on

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെത്തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിലുണ്ടായ തിരക്കു നിയന്ത്രിക്കാനായി ലാത്തിച്ചാർജ് നടത്തി പൊലീസ്. ട്രെൻഡ് ഫാക്റ്ററി എന്ന കടയുടെ ഉടമയാണ് ഞായറാഴ്ച കട തുറക്കുമ്പോൾ ആദ്യമെത്തുന്ന 100 പേർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ഏറെ കാലത്തിനു ശേഷം കട വീണ്ടും തുറക്കുമ്പോൾ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായാണ് ഒരാഴ്ച മുൻപേ പരസ്യം നൽകിയത്. ഞായറാഴ്ച പുലർച്ചയോടെ കൗമാരപ്രായത്തിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കടയ്ക്കു മുന്നിലെത്തി. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്ക് രാവിലെ 10 മണിയോടെ ഷൂ നൽകുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ പുലർച്ചെ എത്തിയവർക്കു തന്നെ ഷൂ നൽകി ഓഫർ അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധി പേർ സമീപത്ത് തന്നെ തടിച്ചു കൂടിയതോടെയാണ് തിരക്കു നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശിയത്. നിരവധി പേർക്ക് ലാത്തിചാർജിൽ പരുക്കേറ്റിട്ടുണ്ട്. കടയുടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com