മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

ഷോർട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്നാണ് കരുതുന്നത്.
short circuit fire sparks in stage pinarayi vijayan

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

Updated on

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയുടെ വേദിക്കു പിന്നിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. മലമ്പുഴയിൽ നടന്ന സംസ്ഥാനതല പട്ടികജാതി പട്ടികവർദ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം. ഷോർട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്നാണ് കരുതുന്നത്. ഫ്യൂസ് ബോക്സിൽ നിന്നാണ് തീപ്പൊരി ഉയർന്നത്.

ആശങ്കയെത്തുടർന്ന് പത്തു മിനിറ്റോളം പരിപാടി നിർത്തി വച്ചു. സ്ക്രീനിലൂടെ പരിപാടി കണ്ടിരുന്നവരെയെല്ലാം പുറത്തെത്തിച്ചു. പിന്നീട് ജനറേറ്റർ എത്തിച്ചാണ് പരിപാടി തുടർന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com