ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾക്ക് സ്റ്റേ

ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി
shuhaib murder case updates

ഷുഹൈബ്

Updated on

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ വരുന്ന തിങ്കളാഴ്ച വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി.

മുൻവിധിയോടെ സംസാരിക്കുന്നു, പക്ഷപാതമായി പെരുമാറുന്നു എന്നത് അടക്കം വിചാരണ കോടതിക്കെതിരേ പ്രതികൾ ആരോപണം ഉന്നയിച്ചിരുന്നു.

ഇക്കാര‍്യത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ സർക്കാർ നിലപാട് വ‍്യക്തമാക്കണം. അതിന് ശേഷമായിരിക്കും സ്റ്റേ നീക്കണോ തുടരണോ എന്ന കാര‍്യത്തിൽ കോടതി നിലപാട് അറിയിക്കുക. അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന് ആവശ‍്യപ്പെട്ട് പ്രതിഭാഗം നേരത്തെ ഹർജി നൽകിയിരുന്നുവെങ്കിലും സത‍്യവാങ്മൂലം നൽകാത്തതു മൂലം തള്ളുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com