കാര്യവട്ടം ക്യാംപസിലെ വാട്ടർടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടം; അരികിൽ കണ്ണടയും ടൈയും

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
 കാര്യവട്ടം ക്യാംപസ്
കാര്യവട്ടം ക്യാംപസ്
Updated on

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുന്‍റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. ടാങ്കിനുള്ളിൽ നിന്ന് കയറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് മൂന്നു വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സമീപത്തു നിന്ന് തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ചയാണ് പഴയ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശമാകെ കാടു പിടിച്ചു കിടക്കുന്നതിനാൽ അവിടേക്ക് ആരും പ്രവേശിക്കാറില്ല. ക്യാംപസിലെ ജീവനക്കാരനാണ് ആകസ്മികമായി അസ്ഥികൂടം കണ്ടെത്തിയത്.

ഉടൻ പൊലീസിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും 15 അടി താഴ്ചയുള്ള ടാങ്കിലിറങ്ങാനുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഇല്ലാതിരുന്നതിനാൽ നടപടികൾ വ്യാഴാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com