പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരത്ത് ആശാ വർക്കർക്കും ഒരു വിദ്യാർഥിനിക്കും പാമ്പിന്‍റെ കടിയേറ്റത്
snake bite in kayamkulam and thiruvananthapuram

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

file image

Updated on

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പു കടിയേൽക്കുകയായിരുന്നു.

തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു. ഒരു ആശാ വർക്കർക്കും ഒരു വിദ്യാർഥിനിക്കും പാമ്പിന്‍റെ കടിയേറ്റു. ആശാ വർക്കറായ വർക്കല ചരുവിള വീട്ടിൽ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില തൃപ്തികരമെന്നു ബന്ധുക്കൾ വ്യക്തമാക്കി.

പോത്തന്‍കോട് സ്വദേശിയായ വിദ്യാർഥിനി വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.

logo
Metro Vaartha
www.metrovaartha.com