

സന്ദീപ്
തിരുവനന്തപുരം: ചിറയൻകീഴിൽ പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന സന്ദീപ് (കണ്ണൻ- 33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്.
കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ പാമ്പാണ് സന്ദീപിനെ കടിച്ചത് എന്നാണ് വിവരം. പാമ്പു കടിയേറ്റതിനു പിന്നാലെ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രജനിയാണ് ഭാര്യ