മുഖ്യമന്ത്രിയുടെ വീട്ടിൽ വീണ്ടും പാമ്പ്, മുഖ്യമന്ത്രിയായ ശേഷം പാമ്പ് കയറുന്നത് മൂന്നാം തവണ | വിഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്
snake caught cm vd satheesan's house

മുഖ്യമന്ത്രിയുടെ വീട്ടിൽ വീണ്ടും പാമ്പ്, മുഖ്യമന്ത്രിയായ ശേഷം പാമ്പ് കയറുന്നത് മൂന്നാം തവണ

Updated on: 

ആലുവ: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്‍റിയർ ബിനു എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം മൂന്നാം തവണയാണ് വീട്ടിൽ നിന്ന് പാമ്പിനെ പിടിക്കുന്നത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്‍റെ പോർച്ചിൽ പാർക് ചെയ്തിരുന്ന കാറിനടുത്തേക്ക് ഇഴഞ്ഞു വരുന്ന പാമ്പിനെ പൊലീസ് കണ്ടത്. മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു കൂടെയാണ് ചെങ്ങൽത്തോട് ഒഴുകുന്നത്. സമീപത്ത് പാടവുമുണ്ട്. ഇവിടെ നിന്നാകാം പാമ്പുകൾ പാമ്പകൾ വീട്ടിലേക്ക് കയറുന്നത് എന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com