ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ മരണം; ആൺ സുഹൃത്തിന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

ചിന്നു പാപ്പുവിന്‍റെ ആൺ സുഹൃത്തിനെ ചോദ‍്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു
social media influencer chinnu papu death case updates

chinnu papu

Updated on

കാസർഗോഡ്: സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ (രേഷ്മ) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ചിന്നു പാപ്പുവിന്‍റെ ആൺ സുഹൃത്തിനെ ചോദ‍്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചിന്നുവിന് കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആത്മഹത‍്യയ്ക്കു പിന്നിൽ ദുരൂഹതയുണ്ടെന്നും കഴിഞ്ഞ ദിവസം ചിന്നുവിന്‍റെ പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com