കിട്ടി കിട്ടി കുറുപ്പിനെ കിട്ടി..! സുക്ഷിച്ചോ സഖാവെ ഇപ്പോ വരും ബ്രേക്കിങ്!! ട്രെൻഡ് പിടിച്ച് ശിവൻകുട്ടി, ട്രോളുകളുമായി നെറ്റിസൺസ്

'ആ വാച്ചാണ് ആദ്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്' എന്ന തലക്കെട്ടോടെയാണ് ശിവൻകുട്ടി തന്‍റെ 80s ചിത്രം പങ്കുവച്ചത്
social media trolls v sivankutty 1980s photo sukumara kurup

ട്രെൻഡ് പിടിച്ച് ശിവൻകുട്ടി

ശിവൻകുട്ടി ഫെയ്സ് ബുക്കിൽ പങ്കുവച്ച് ചിത്രം

Updated on

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ 80കളിലെ ലുക്കും ഫാഷനുമൊക്കെയാണ് വൈറലായിരിക്കുന്നത്. രാഷ്ട്രീയക്കാരും സിനിമാ മേഖലയിലുള്ളവരുമടക്കം ഇപ്പോൾ ഈ ട്രെൻഡിന് പുറകെയാണ്. ഇതേ ട്രെൻഡ് പിടിച്ച് തന്‍റെ ചിത്രം 80 കളിലേത് പോലെയാക്കി മുൻ മന്ത്രി വി. ശിവൻകുട്ടി ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി.

'ആ വാച്ചാണ് ആദ്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്' എന്ന തലക്കെട്ടോടെയാണ് ശിവൻകുട്ടി ചിത്രം പങ്കുവച്ചത്. പിന്നാലെ ട്രോളുകളും നിറഞ്ഞു. ഇത് കാണാതായ സുകുമാരക്കുറിപ്പാണെന്നാണ് പ്രധാന ട്രോൾ, കിട്ടി കിട്ടി കുറിപ്പിനെ കിട്ടിയെന്നും ചാനലുകാര് കണ്ടാൽ ബ്രേക്കിങ്ങാക്കുമെന്നുമൊക്കെയാണ് ഉയരുന്ന ട്രോളുകൾ. ശിവൻകുട്ടി (Sivan Kutty) എന്നതിന്‍റെ ചുരുക്കം എസ്കെ എന്നത് സുകുമാരക്കുറിപ്പിന്‍റെ ഷോർ‌ട്ട് ഫോമാണെന്നും ആളുകൾ കുറിക്കുന്നു.

'ഇത് സുകുമാരക്കുറിപ്പ് തന്നെ', '24 ടീം കാണണ്ട , സുകുമാരകുറുപ്പ് തിരുവനന്തപുരത്തുണ്ട് എന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസ് വരും സഖാവെ'. 'ഇതാ സുകുമാര കുറുപ്പ് ഇവിടെയുണ്ട്... ', 'പേര് മാറ്റി ശിവന്‍കുട്ടി കുറുപ്പ്', 'ദേ കാണാതെ പോയ കുറുപ്പ്... പിടിക്കയാളെ...', 'ഹാഷ്മി : മര്യാദക്ക് കീഴടങ്ങുന്നതാണ് കുറുപ്പേ നിനക്ക് നല്ലത്'- എന്നിങ്ങനെ നീളുന്ന കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com