

ജി. സുധാകരൻ
കൊച്ചി: താരസംഘടന അമ്മയുടെ ഒരാവശ്യവും സമൂഹത്തിലില്ലെന്നും പിരിച്ചുവിടണമെന്നും ജി. സുധാകരൻ എംഎൽഎ. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണ് 'അമ്മ'. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണമെന്നും പൊതു വേദിയിൽ സംസാരിക്കവെ സുധാകരൻ പറഞ്ഞു.
അമ്മ എന്ന സംഘടന കേരളീയ സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണെന്നും സംഘടന പിരിച്ചുവിടുകയാണ് വേണ്ടെതെന്നും ജി. സുധാകരൻ വ്യക്തമാക്കി.