
തിരുവനന്തപുരം: ചില തത്പരകക്ഷികൾ തന്നെ ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖരൻ എത്തുന്നതിനെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം കഴിവു തെളിയിച്ചയാളാണ്. അദ്ദേഹം പ്രസ്ഥാനത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കുമെന്നും ശോഭ പറഞ്ഞു.
രാജീവ് ചന്ദ്രശേഖരന്‍റെ നാമനിർദേശ പത്രിക സമർപ്പണ യോഗത്തിൽ ശോഭ സുരേന്ദ്രൻ വൈകിയാണ് എത്തിയത്.
കാർ കേടായതു കൊണ്ടാണ് വൈകിയതെന്നും ഇതിനെ ചൊല്ലി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ തനിക്കറിയാമെന്നും അവർ പറഞ്ഞു.