ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് പ്രതിഷേധം നടത്തി
speaker rejects emergency motion in sabarimala gold amulet controversy

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവ് നിയമസഭ‍യിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം വിജയിച്ചില്ല. പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് പ്രതിഷേധം നടത്തി.

വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നോട്ടീസ് പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ‍്യക്തമാക്കി. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര‍്യങ്ങളിൽ മുൻപ് അടയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്നായിരുന്നു വി.ഡി. സതീശൻ മറുപടി നൽകിയത്.

speaker rejects emergency motion in sabarimala gold amulet controversy
ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും നാലു കിലോ ഭാരക്കുറവ് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ ആശങ്കയുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച നടത്തുന്നതിനുമായി അനുമതി തേടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com