സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി

ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്സണുമായിട്ടുള്ള സമിതി വിഷയത്തിൽ പഠനം നടത്തും
Special committee formed to study crisis in private bus sector

സി.പി. ജോൺ

Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന‍്യയാത്ര നടപ്പാക്കിയതോടെ സംസ്ഥാനത്തെ സ്വകാര‍്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി പഠിക്കാൻ പ്രത‍്യേക കമ്മിറ്റി രൂപീകരിച്ചു. ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്സണുമായിട്ടുള്ള സമിതി വിഷയത്തിൽ പഠനം നടത്തും.

സ്വകാര‍്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി സി.പി. ജോൺ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര‍്യങ്ങൾ അറിയിച്ചത്. ബസിനുള്ളിലും പുറത്തും പരസ‍്യം പതിപ്പിക്കാൻ അനുമതി നൽകുമെന്നും സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com