മെസിയെക്കുറിച്ച് ചോദ്യം, ദേഷ്യപ്പെട്ട് മൈക്ക് തട്ടിത്തെറിപ്പിച്ച് കായികമന്ത്രി

മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എ.സി. മൊയ്തീനും മറ്റുള്ളവരും മാധ്യമങ്ങളോട് തട്ടിക്കയറി.
Sports minister respond over Argentina team visit

വി. അബ്ദുറഹിമാൻ, ലയണൽ മെസി

Updated on

തൃശൂർ: അർജന്‍റീന ഫുട്ബോൾ ടീമിന്‍റെയും മെസിയുടെയും സന്ദർനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. തൃ‌ശൂർ എരുമപ്പെട്ടിയിൽ സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരുടെ മൈക്കുകൾ തട്ടിത്തെറിപ്പിച്ചാണ് മന്ത്രി സ്കൂളിലേക്ക് കയറിയത്. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എ.സി. മൊയ്തീനും മറ്റുള്ളവരും മാധ്യമങ്ങളോട് തട്ടിക്കയറി.

മെസിയെത്തുമെന്ന് പറഞ്ഞ് പരത്തി ദുരൂഹ ഇടപാടുകൾ നടത്തിയതായി ഹൈബി ഈഡൻ ആരോപണമുന്നയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമായാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com