അർജന്‍റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചു; കേസ് കൊടുക്കുമെന്ന് കായിക മന്ത്രി

അർജന്‍റീന ടീം കേരളത്തെ ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു
Sports minister says will file complaint against argentina football team

വി. അബ്ദുറഹിമാൻ, ലയണൽ മെസി

Updated on

മലപ്പുറം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിചെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കേരളത്തെ ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ടീമിനെതിരേ കേസ് നൽകുമെന്നും മന്ത്രി പറഞ്ഞു. ടീം വരാത്തതിലുള്ള നിരാശ താൻ ആരോട് പറയുമെന്നും മന്ത്രി ചോദിച്ചു.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രി നിരവധി തവണ പറഞ്ഞിരുന്നത്. എന്നാൽ മെസിയും ടീമും കേരളത്തിലെത്തിയില്ല. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com