

വഷളൻ ചിരി, സ്ത്രീവിരുദ്ധത; ഡെപ്യൂട്ടി സ്പീക്കർക്കെതിരേ ആരോപണവുമായി ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരേ ആരോപണവുമായി സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവീ കുഞ്ഞമ്മ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം. വിഷയത്തിൽ സ്പൂക്കർക്കും പൊലീസിനും പരാതി നൽകുമെന്ന് ശ്രീനാദേവി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയ
ഒരാഴ്ച മുൻപ് ചിറ്റയം ഗോപകുമാർ ശ്രീനാദേവിക്കെതിരേ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം. ശ്രീനാദേവി പാർട്ടി മാറിയതുമായി ബന്ധപ്പെട്ട പരാമർശമാണ് സ്ത്രീവിരുദ്ധമായതെന്നാണ് യുവതി പ്രതികരിച്ചത്.
നിങ്ങള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ അറിയാമല്ലോ എന്ന് ഒരു വഷളന്‍ ചിരിയോടെ ചിറ്റയം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായും രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തതായും ശ്രീന പറയുന്നു. താൻ മാന്യമായാണ് പാർട്ടി മാറിയതെന്നും അതിനെക്കുറിച്ച് ആവസ്യമില്ലാതെ ചർച്ച നടത്തിയത് സ്ത്രീ വിരുദ്ധമാണെന്നും ശ്രീന അഭിപ്രായപ്പെട്ടു.
തനിക്ക് സിപിഐയിൽ തുടരാനാവാത്ത അവസ്ഥ എത്തിയപ്പോഴാണ് പാർട്ടി മാറിയത്. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ സിപിഐ പത്തനംതിട്ട മുന്‍ ജില്ലാസെക്രട്ടറി എ.പി. ജയനാണ്. തനിക്കെതിരേ കൊലപാതകമടക്കം നിരവി കള്ളക്കേസുകൾ അയാൾ ചമച്ചു. ജയനെതിരേ വിജിലൻസിൽ പരാതി നൽകുമെന്നും ശ്രീന പറഞ്ഞു.