ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിനെ കാണാനെത്തി; ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്

പൊലീസ് നിരീക്ഷണം ഉണ്ടെന്ന് മനസിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്
sreenath bhasi and prayaga martin faced investigation in drug case
ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്
Updated on

കൊച്ചി: അടുത്തിടെ പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് സിനിമാ താരങ്ങളിലേക്ക് നീളുന്നു. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർക്ക് പുറമേ 20 ഓളം പേർ‌ ഫ്ലാറ്റിലെത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറയുന്നു.

പൊലീസ് നിരീക്ഷണം ഉണ്ടെന്ന് മനസിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവര്‍ ബുക്ക് ചെയ്തത്. ബോബി ചലപതി എന്നയാളാണ് ഇവര്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com