ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ‍്യം ചെയ്തേക്കും

കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം ഓം പ്രകാശിന്‍റെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പറഞ്ഞു
Drug case; Srinath Bhasi and Prayaga Martin may be questioned
ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ‍്യം ചെയ്തേക്കും
Updated on

കൊച്ചി: അടുത്തിടെ പൊലീസിന്‍റെ പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഉടൻ ചോദ‍്യം ചെയ്തേക്കും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം ഓം പ്രകാശിന്‍റെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്. സുദർശൻ പറഞ്ഞു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചതായും ഡിസിപി വ‍്യക്തമാക്കി.

മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിന്‍റെ റിമാന്‍റ് റിപ്പോർട്ടിലാണ് താരങ്ങളുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്‍റെ മുറിയിലെത്തിയെന്നാണ് റിപ്പോർട്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമെ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്‍റെ മുറിയിൽ എത്തിയതായി പൊലീസ് വെളിപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com