'സ്വാഭാവിക നടപടി'; വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ട രാമനെ ഒപ്പമിരുത്തിയതിൽ മന്ത്രി ടി. സിദ്ദിഖ്

മുൻ സർക്കാരിന്‍റെ കാലത്തും കൃഷി മന്ത്രിക്കൊപ്പം ശ്രീറാം ഇരുന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
sreeram venkitaraman t siddique press meet journalist protest

വാർത്താ സമ്മേളനത്തിൽ നിന്നും

Updated on

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമനെ വാർത്താ സമ്മേളനത്തിൽ ഒപ്പം കൂടിയ സംഭവത്തിൽ വിശദീകരണവുമായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ശ്രീറാമിനെ കൂടെ കൂട്ടിയത് സ്വാഭാവിക നടപടിയെന്നാണ് മന്ത്രി പറയുന്നത്. മുൻ സർക്കാരിന്‍റെ കാലത്തും കൃഷി മന്ത്രിക്കൊപ്പം ശ്രീറാം ഇരുന്നിട്ടുണ്ടെന്നും കർഷകരെ പോലെ പ്രധാനപ്പെട്ടതാണ് ഉദ‍്യോഗസ്ഥരെന്നും സിദ്ദിഖ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ട രാമൻ എത്തിയത്. ഇതിനു പിന്നാലെ മാധ‍്യമപ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ റൂമിൽ നിന്നും ശ്രീറാം പുറത്തേക്കിറങ്ങുകയായിരുന്നു.

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കൊലപാതകത്തിൽ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ സാധിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com