'ശ്രീധർ' തിയെറ്റർ പൊളിക്കില്ല; വ്യക്തത വരുത്തി ഉടമസ്ഥർ

തിയെറ്ററിനെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് വലിയ രീതിയിൽ വിഷമിച്ചത്.
'Sridhar' theatre will not be demolished; owners provide clarification

'ശ്രീധർ' തിയെറ്റർ പൊളിക്കില്ല; വ്യക്തത വരുത്തി ഉടമസ്ഥർ

Updated on: 

കൊച്ചി: എറണാകുളത്തെ ശ്രീധർ തിയെറ്റർ പൊളിക്കുന്നുവെന്നത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി ഉടമസ്ഥർ. തിയെറ്റർ നവീകരണത്തിനായാണ് അടച്ചിട്ടിരിക്കുന്നതെന്നും പ്രവർത്തനം നിർത്താനോ പൊളിക്കാനോ യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഷേണായീസ് ഗ്രൂപ്പ് പാർട്ണർ ആയ സുരേഷ് ഷേണായി പറയുന്നത്.

തിയെറ്റർ പൊളിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പടരുന്നത് വ്യാജവാർത്തയാണ്. അത് വളരെ വേദനയുണ്ടാക്കി. തിയെറ്ററിനെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് വലിയ രീതിയിൽ വിഷമിച്ചത്.

രണ്ടു ദിവസമായി ഇതു സംബന്ധിച്ച് പലർക്കും വ്യക്തത വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടമസ്ഥർ പറയുന്നു. 1964ലാണ് തിയെറ്റർ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ എസി, ഡോൾബി, ത്രീഡി തിയെറ്റർ ആയിരുന്നു ശ്രീധർ.

logo
Metro Vaartha
www.metrovaartha.com