
സുഭാഷ് ഗോപി, സുരേഷ് ഗോപി
കൊല്ലം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. തൃശൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ടി.എൻ. പ്രതാപന്‍റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുന്നത്.
അന്വേഷണത്തിൽ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മൂക്കാട്ടുകരയിൽ നിയമവിരുദ്ധമായി സുഭാഷ് ഗോപി അടക്കമുള്ളവർ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു ടി.എൻ. പ്രതാപന്‍റെ പരാതി. വ‍്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേയും പ്രതാപൻ പരാതി നൽകിയിരുന്നു.