
സുരേഷ് ഗോപി
file image
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തി. കൊല്ലം, തൃശൂർ മണ്ഡലങ്ങളിലെ വോട്ടർമ പട്ടികയിലാണ് സുഭാഷ് ഗോപിയുടെ പേരുള്ളത്. ഇദ്ദേഹത്തിന്‍റെ ഭാര്യ റാണി സുഭാഷിന്‍റെ പേരും രണ്ട് മണ്ഡലങ്ങളിലുമുണ്ട്. കൊല്ലം ലോക്സഭാമണ്ഡലത്തിൽ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് ഇരുവരുമുള്ളത്. ഇരുവരും തൃശൂരിൽ വോട്ട് ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ഇരുവരുടെയും പേര് തൃശൂരിൽ ചേർത്തിരിക്കുന്നത്. എന്നാൽ കൊല്ലത്ത് ഇവർ വോട്ടു ചെയ്തതായി കണ്ടെത്തിയിട്ടില്ല. ആരോപണത്തോട് സുരേഷ് ഗോപി ഇതു വരെയും പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് തൃശൂരിലെ ഇരട്ട വോട്ടുകളും പുറത്തു വന്നിരിക്കുന്നത്.