കഞ്ചാവ് കേസ്; വേടനും സുഹൃത്തുക്കൾക്കും ജാമ്യം

തിങ്കളാഴ്ച രാവിലെ തൃപ്പൂണിത്തറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
station bail for rapper vedan on ganja case

റാപ്പർ വേടൻ

Updated on

കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ റാപ്പർ വേടനും സുഹൃത്തുക്കൾക്കും ജാമ്യം. വേടൻ ഉൾപ്പെടെ 9 പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ, വേടൻ നിലവിൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്.

കഴുത്തിലണിഞ്ഞിരുന്ന മാലയിലുണ്ടായിരുന്ന പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച വേടനെ കോടതി ഹാജരാക്കും.

തിങ്കളാഴ്ച രാവിലെ തൃപ്പൂണിത്തറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്ത്. ആ സമയം ഫ്ലാറ്റിലുണ്ടായിരുന്ന വേടൻ ഉൾപ്പെടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്നു നടന്ന ചോദ്യം ചെയ്യലിനിടെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട വിഷയം പുറത്തു വരുന്നത്. പിന്നാലെ വനം വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com