ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടുമുണ്ട്
Stop memo for anachal glass bridge

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമോ

Updated on

ആനച്ചാൽ: ആനച്ചാലിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ് മെമ്മോ നൽകി ജില്ലാ കലക്റ്റർ. അനുമതിയില്ലാതെ പുറമ്പോക്കിൽ നിർമിതി നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിൽ ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു പാലത്തിന്‍റെ ഉദ്ഘാടനം. പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതു കൂടാതെ അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടുമുണ്ട്.

ഇടുക്കിയിൽ സാഹസിക വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അംഗീകാരം വേണം. എന്നാൽ ഗ്ലാസ് ബ്രിഡ്ജിന് ഈ അംഗീകാരം ലഭിച്ചിട്ടില്ല. റവന്യു വകുപ്പിന്‍റെ മുൻകൂട്ടിയുള്ള എൻഒസി കൂടാചെ മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിൽ നിർമാണം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com