കണ്ണൂരിൽ 13 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ബുധനാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്
stray dog that bite 13 people at kannur railway station tests positive for rabies
കണ്ണൂരിൽ 13 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Updated on

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന 13 ഓളം യാത്രക്കാർക്കാണ് കടിയേറ്റത്.

ബുധനാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്‍റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

logo
Metro Vaartha
www.metrovaartha.com