

പാലക്കാട്ട് ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റു
representative image
പാലക്കാട്: പാലക്കാട്ട് ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് വെടിയേറ്റു. തൃത്താല പരുതൂർ ഹയർസെക്കണ്ടറി സ്കൂളിലെ 9 ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയിൽ നിന്ന് വെടിയേറ്റത്.
രാവിലെ 11.45 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കൊണ്ടുവന്ന നടൻ തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്നാണ് വിവരം. 2 തവണ വെടിപൊട്ടിയെന്നാണ് വിവരം.
കുട്ടിയുടെ തോളിലാണ് വെടികൊണ്ടത്. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. തൃത്താല പൊലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു.