
കോഴഞ്ചേരി : പെരുന്തേനീച്ചകളുടെ കുത്തേറ്റ് സ്കൂൾ കുട്ടികൾ ആശുപത്രിയിലായി. നാരങ്ങാനത്ത് വെള്ളപ്പാറയ്ക്കും മഹാണിമലയ്ക്കും ഇടയിലായി റോഡ് സൈഡിലുള്ള പാറമടയിൽ നിന്നുള്ള ഈച്ചക്കൂട്ടിൽ നിന്നുമാണ് ഈച്ച ഇളകി യാത്രക്കാരെ കുത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു.
ഇവിടെ മൂന്നു കുട്ടികളും ഒരൂ സ്ത്രീക്കും ഗുരു തരമായി കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടിനു കാഠിന്യം ഏറിയതോടെ ആണ് പെരുന്തേനീച്ചകൾ കൂട് വിട്ട് വഴിയാത്രക്കാരെ കുത്തി തുടങ്ങിയത്. മരത്തിൽ മുപ്പതടി ഉയരത്തിൽ മൂന്ന് വലിയ കൂടുകൾ ആണ് ഉള്ളത്. ആറന്മുള
പോലീസ് സ്റ്റേഷനിലും ,ഫയർ ഫോഴ്സിലും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.