
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ‍്യം കൊണ്ടുവന്നു; വിദ‍്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ പൊലീസ്
file image
പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ സ്കൂളിലേക്ക് മദ‍്യവുമായി എത്തിയ വിദ‍്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്ന് പൊലീസ്. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലുള്ള സ്കൂളിൽ ബുധനാഴ്ചയോടെയായിരുന്നു സംഭവം.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനായാണ് വിദ‍്യാർഥികൾ സ്കൂളിലേക്ക് മദ‍്യം കൊണ്ടുവന്നത്. ഒരു വിദ‍്യാർഥിയുടെ കയ്യിൽ നിന്നും അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റു കിട്ടിയ 10,000 രൂപയുണ്ടായിരുന്നു. വിദ‍്യാർഥികൾക്ക് മദ‍്യം വാങ്ങി നൽകിയത് ആരാണെന്ന് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും.