ആഡംബര കാറുകളിൽ അപകടകരമായ വിധം വിദ‍്യാർഥികളുടെ ഓണാഘോഷം; കേസെടുത്ത് പൊലീസ്
Kerala
ആഡംബര കാറുകളിൽ അപകടകരമായി ഓണാഘോഷം; വിദ്യാർഥികൾക്കെതിരേ കേസ്
ഫറുഖ് കോളെജിലെ വിദ‍്യാർഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്
കോഴിക്കോട്: ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ വിധത്തിൽ ആഘോഷ പ്രകടനം നടത്തിയ വിദ‍്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഫറുഖ് കോളെജിലെ വിദ‍്യാർഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്.
ഇതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

