‌പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ദേശീയ പാതയിലെ സർവീസ് റോഡിലാണ് അപകടം ഉണ്ടായത്
Students die in bike collision

മരിച്ച അൻസിഫ്, അസ്ലം

Updated on

മലപ്പുറം: ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിച്ച് 2 വിദ്യാർഥികൾ മരിച്ചു. പൊന്നാനി എം.എ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പൊന്നാനി പള്ളപ്ര മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം(19), പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്‍റെ മകനുമായ അൻസിഫ്(19) എന്നിവരാണ് മരിച്ചത്.

പൊന്നാനി ബർളി കുളത്തിന് അടുത്തുള്ള ദേശീയപാതയിലെ സർവീസ് റോഡിൽ വച്ച് എതിരേ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

തിളങ്കാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com