ജയിൽ മേക്കോവറുമായി സുഹൈൽ; തിരിച്ചറിയാൻ പറ്റാത്തത്ര രൂപമാറ്റം!

നീട്ടിവളർത്തിയ മുടി സുഹൈൽ പറ്റെ വെട്ടുകയായിരുന്നു
suhail makeover jail nedumbassery accident

സുഹൈൽ പഴയ രൂപവും പുതിയ രൂപവും

Updated on: 

കൊച്ചി: വൻ മേക്കോവറുമായി നെടുമ്പാശേരി വാഹനാപകടകേസ് പ്രതി സുഹൈൽ. നീട്ടിവളർത്തിയ മുടി പറ്റെ വെട്ടി ആളെ തിരിച്ചറാത്ത തരം മേക്കോവറുമായാണ് സുഹൈൽ കോടതിയിലെത്തിയത്.

തങ്ങളുടെ നിർബന്ധപ്രകാരമല്ല സുഹൈൽ മുടി വെട്ടിയതെന്നും സുഹൈൽ‌ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്തതെന്നും കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ അറിയിച്ചു.

ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാനാവാത്തത്ര മാറ്റമാണ് സുഹൈലിനും കൂട്ടാളികൾക്കും വരുത്തിയിരിക്കുന്നത്. അടുപ്പമുള്ളവർക്ക് പോലും പെട്ടന്ന് മനസിലാവില്ല.

ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽ‌കിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തുകൊടുക്കാറുമുണ്ട്. എന്നാൽ സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com