രാജിയില്ല, സസ്പെൻഷൻ മാത്രം; എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ്

രാഹുൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ച് മാതൃക കാണിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു
sunny joseph reacted in rahul mamkootathil issue

സണ്ണി ജോസഫ്

Updated on

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി കെപിപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുലിനെതിരേ ഉയർന്നു വന്ന ആരോപണങ്ങൾ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നുവെന്നും ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ച് മാതൃക കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കോ നിയമപരമായോ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ‍്യപ്പെടുന്നതിൽ യുക്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

sunny joseph reacted in rahul mamkootathil issue
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതിന്‍റെ ഭാഗമായാണ് 6 മാസത്തേക്ക് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ് രാഹുലിന്‍റെ രാജിയെന്നും നിയമസഭ കക്ഷി സ്ഥാനം രാഹുലിന് ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ‍്യക്തമാക്കി. മാധ‍്യമങ്ങളുടെ കൂടുതൽ ചോദ‍്യങ്ങൾക്ക് മറുപടി നൽകാതെ എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ് ആവശ‍്യപ്പെട്ട് മടങ്ങുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com